ആത്മസംഗീതം വായില്‍ തോന്നുന്നത്‌........ പാട്ട്

2009, മാർച്ച് 9, തിങ്കളാഴ്‌ച

ആയിരം മഴത്തുള്ളികള്‍!! ആര്‍ദ്രമാകുന്ന മനസ്

കുളിര്‍മഴ പെയ്തിറങ്ങി
ജനാലയിന്‍ ചാരെയീഞാന്‍
തെറിക്കുന്ന ശീകരങ്ങള്‍
ഉണര്‍ത്തുന്നു രോമഹര്‍ഷം

മനസ്സിലെ ഭാരമെല്ലാം
അലിഞ്ഞൊന്നു പോകയാണോ
കിനാവാടി തന്നില്‍ നിന്നും
വിരിയുന്നൊരുന്മാദങ്ങള്‍

തണുപ്പേകും ഈറന്‍ കാറ്റ്
ക്ഷണപ്രഭ തൂകും ജ്വാല
തളിരില താളം തുള്ളും
മഹാമാരിയേകും നാട്യം

ധരിത്രിതന്‍ ദാഹം തീര്‍ക്കാന്‍
മരുത്പഥം തൂകും തോയം
കുടിച്ചുമണ്ണാര്‍ത്തി തീര്‍ത്തു
കിളിര്‍ത്തുനിന്നില്‍ നിവാപം

3 അഭിപ്രായങ്ങള്‍:

2009, മാർച്ച് 9 8:56 AM ല്‍, Blogger Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

തുടര്‍ന്നുമെഴുതൂ, ആശംസകള്‍...

 
2009, മാർച്ച് 9 10:00 AM ല്‍, Blogger A Point Of Thoughts പറഞ്ഞു...

mazha athu ella vikaarangaleyum ulkkollan ponna onnanu...... vendum vendum mazhaye kurichu thanne ezhuthooo.............

 
2009, മാർച്ച് 9 1:03 PM ല്‍, Blogger 0000 സം പൂജ്യന്‍ 0000 പറഞ്ഞു...

Thanks for your comments രണ്‍ജിത് ചെമ്മാട്, A Point Of Thoughts

0000 സം പൂജ്യന്‍ 0000

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം