ആത്മസംഗീതം വായില്‍ തോന്നുന്നത്‌........ പാട്ട്

2009, മാർച്ച് 9, തിങ്കളാഴ്‌ച

എന്റെ നാട്

തേന്‍ മലര്‍ ശാഖികള്‍ പൂമാരി തൂകുമ്പോള്‍
തേടുമെന്‍ ചിത്തമെന്‍ നാടിന്റെ ഗന്ധം
പൂവാലി പൈക്കിടാവോടിക്കളിക്കുന്ന
പൂത്തുമ്പികള്‍ നൃത്തമാടിടുന്ന
പൂമരച്ചോട്ടിലൊരു കുളിരാര്‍ന്ന മഴ തൂവും
കുഞ്ഞിളം കാറ്റിന്ടെ നേര്‍ത്ത ശബ്ദം
ഹരിതാഭ തൂകുന്നൊരീസ്വര്‍ഗ ഭൂമിയില്‍
തെളിവാര്‍ന്ന ധമനിപോല്‍ പൂഞ്ചോലകള്‍
ഫലജാലമെങ്ങും കതിരിട്ടുനില്‍ക്കുന്ന
തെങ്ങും കവുങ്ങും കൊടിതൊങ്ങലും
കിളികളിഹ പാടുന്ന കളകൂജനങ്ങളും
കുളിരാര്‍ന്ന പീയുഷധാര കാതില്‍
കനവുകളിലൊരുനിമിഷമീ തേന്‍ നുകരുമ്പോള്‍
കിനിയുന്നൊരൊര്‍മതന്‍ മധുകണങ്ങള്‍

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം