ആത്മസംഗീതം വായില്‍ തോന്നുന്നത്‌........ പാട്ട്

2009, മാർച്ച് 10, ചൊവ്വാഴ്ച

ഭാവാര്‍ദ്രമായ മനസ്

മൃദുല ഭാവങ്ങള്‍ മീട്ടും സ്വര മന്ത്ര വീണയായ് ഞാന്‍
തെളി നിലാചോല പോലെ ഒഴുകും ആശകള്‍ തൂകി
അഴകിന്‍ ആലോല തീരങ്ങളില്‍
അലയും ആശാമരാളങ്ങളും
ഒഴുകുന്ന പാലാഴി അതില്‍ നീന്തി നീന്തി
ഒരു സ്വപ്ന സായൂജ്യമായ്

ദേവ രാഗങ്ങള്‍ പീലി നീര്‍ത്തുന്ന രാഗതല്പ്പമായി
സൂര്യ താപമതേറ്റലിഞ്ഞിടും മഞ്ഞു പൂം പട്ടു പോല്‍
ഉണരും മുകുളങ്ങളില്‍
വിരിയും മാരിവില്‍ പൂവ് പോല്‍
ഒഴുകുന്ന ചോല അതിന്‍ ആത്മമായ്
ഉരുകുന്ന ഹിമ ബിന്ദുവായ്‌

നീര്‍ഘനങ്ങളില്‍ വര്‍ഷമായ് മാറും നേര്ത്ത ജലതുള്ളിയായ്
കാറ്റില്‍ ഒഴുകുന്ന രാഗകസ്തൂരി മേല്‍ ചൊരിഞ്ഞ ഗന്ധം
പകരും ഉന്മാദമായ്
വിടരും ഉല്ലാസമായ്
കനകാംബരങ്ങള്‍ അതിലായി പാറും
അനുരാഗ വിഹഗങ്ങളായ്

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം