ആത്മസംഗീതം വായില്‍ തോന്നുന്നത്‌........ പാട്ട്

2009, മാർച്ച് 10, ചൊവ്വാഴ്ച

എന്റെ മലയാളം

സൌഭാഗ്യവതി ശാലീന സുന്ദരി
സര്‍വ ഫലദായിനി മലയാളമേ
വിത്തെറിഞ്ഞാല്‍ നൂറു മേനിയും നല്കുന്ന
ഇത്തരി മണ്ണിന്റെ ആത്മാവ് നീ
എത്രയോ ഹൃദയ തടിനീ തടങ്ങളില്‍
അമൃതം വര്‍ഷിച്ചു നില്പൂ -നീ
നിന്‍ പ്രിയ രാഗ ലഹരിയില്‍ മുങ്ങി
നിര്‍വൃതി നേടുന്നു ഞാനും -എന്നും
നിന്നില്‍ വിരിഞ്ഞൊരാ വാസന പുഷ്പങ്ങള്‍
എന്നും പരത്തുന്നു സൌഗന്ധികം
വര്‍ഷമോ ഗ്രീഷ്മമോ കുളിരാര്‍ന്ന ശിശിരമോ
വാസന്ത ഹേമന്തമെന്താകിലും
കാലഭേദങ്ങള്‍ നോക്കാതെ എന്നെന്നും
നിന്നിലായ് വിരിയുന്നു പുഷ്പകങ്ങള്‍
കൃതികളായ് കവിതയായ് സംഗീതമായെന്നും
പകരുന്നു മനതാരില്‍ നിര്‍വൃതികള്‍
ഈ മലര്‍ വാടിയില്‍ എന്നും ശലഭമായ്
പാറി പറക്കുവാന്‍ എന്റെ മോഹം

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം