ആത്മസംഗീതം വായില്‍ തോന്നുന്നത്‌........ പാട്ട്

2009, ജൂൺ 3, ബുധനാഴ്‌ച

ജന്മാന്തരം -ഗദ്യം

മുറ്റത്തു മഴ തകര്ത്തു പെയ്യുന്നു
ആകാശത്തു കരിമേഘങ്ങളെ മേയിച്ച് കൊണ്ടു
കൂട്ടില്‍ കയറ്റിയ ഇടയന്‍ മിന്നല്‍ചാട്ട ചുഴറ്റി അടിച്ചമറുന്നു
ഓടിന്റെ ചരുവില്‍ നിന്നും വെള്ളത്തുള്ളികള്‍
താഴെ വീണു ചാലുകളില്‍ പതിച്ചോഴുകുന്നു
ഇലകളില്‍ നൃത്തം പകരുന്ന തുള്ളികള്‍ !
ഈ തുള്ളികള്‍ക്ക് ഒരു ആത്മാവുന്ടെങ്ങില്‍
അവ ഒന്നായി ചേരുമ്പോള്‍ പല ആത്മാക്കളോ
അതോ ആത്മാക്കളുടെ ലയനമോ
പല ജന്മങ്ങള്‍ കടന്നല്ലേ അവ ഇവിടെ എത്തിയത്
എല്ലാം നിര്‍ണയിച്ചു കാലം
ആകാശത്തു നിന്നും ഉതിരുന്നതിനു മുന്പ് അനേക ജന്മങ്ങള്‍
ഓടിന്റെ തുമ്പില്‍ നിന്നും താഴെ പതിക്കുന്നതിനിടയില്‍ ഒരു ജന്മം
എങ്കിലും ഏതോ ശക്തിയാല്‍ നയിക്കപ്പെടുന്ന യാത്ര
നീര്‍ ചാലുകള്‍ ഒഴുകുമ്പോഴും അവയുടെ ഗതി നിയന്ത്രിക്കുന്നത് -
പണ്ടേ ഭൂമിയില്‍ കോറിയിട്ട നതോന്നതങ്ങളല്ലേ
എങ്ങോട്ടെന്നറിയാതെ ഏതോ പാതകളിലൂടെ ഉള്ള യാത്ര
എങ്കിലും അവ പോകുന്ന വഴികളുമായി സല്ലപിച്ചു അവയെ അറിയുന്നു
അതിന്റെ ഗന്ധവും നിറവും ഏറ്റു വാങ്ങുന്നു
ഒരു നാളില്‍ അവ പുഴയുടെ ആത്മാവായി മാറുന്നു
അനാദിയായ ആഴിയെ തേടിയൊഴുകുന്ന പുഴകള്‍ !

2 അഭിപ്രായങ്ങള്‍:

2009, ജൂൺ 3 10:33 AM ല്‍, Blogger കണ്ണനുണ്ണി പറഞ്ഞു...

ഇടവപാതി തുടങ്ങിയതാണോ പ്രചോദനം ..
നന്നായിട്ടോ

 
2009, ഒക്‌ടോബർ 3 5:36 PM ല്‍, Blogger T.A. RASHEED പറഞ്ഞു...

വെള്ളം ജീവാമൃതം ആണല്ലോ .................മഴതുള്ളി കൂട്ടം കൂടി കുത്തി ഒളിച്ചു പോകുമ്പോള്‍ വഴിയിലെ എല്ലാജീവജാലങ്ങള്‍ക്കും കുടി നീര്‍ നല്കി ..അവസാനം മലിനമായി ആഴിയില്‍ ആത്മഹത്യ ചെയ്തപ്പോഴും അത് അതിന്‍റെധര്‍മ്മം നിര്‍വഹിച്ചു ...നമ്മളോ ........ഏട്ടന് എല്ലാവിധ ആശംസകളും

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം